കെ.​എം. മു​സ്ത​ഫ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ം

12:50 AM Mar 30, 2017 | Deepika.com
നി​ല​ന്പൂ​ർ: കെ.​എം മു​സ്ത​ഫ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ജീ​വ​കാ​രു​ണ്യ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. കെഎം ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​വ​ണ്ണ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മു​സ്ത​ഫ. എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും വ​ണ്ടൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​എം മു​സ്ത​ഫ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കെ.​എം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ദീ​പി​ക നി​ല​ന്പൂ​ർ ലേ​ഖ​ക​ൻ തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ ഏ​റ്റു​വാ​ങ്ങി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​എ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ഫീ​സ് എ​ക്കോ സ്ഥാ​പ​ന​ത്തി​നു ന​ൽ​ക​ലും എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെ.​എം ട്ര​സ്റ്റ് ജീ​വ​കാ​രു​ണ്യ ജേ​താ​വ് എ​ട​പ്പ​റ്റ ഇ​ബ്രാ​ഹിം ഹാ​ജി, നീ​രു​ൽ​പ്പ​ൻ ആ​ലി, ക​രീം മു​ണ്ടേ​ങ്ങ​ര എ​ന്നി​വ​രെ ആ​ദ​രി​ക്ക​ലും ട്രോ​മാ കെ​യ​റി​നു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നൂ​റു ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ ക​രീം നി​ർ​വ​ഹി​ച്ചു. ഏ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ല​ത്തി​ങ്ങ​ൽ ബാ​പ്പു​ട്ടി, പി. ​അ​ബൂ​ബ​ക്ക​ർ, കെ.​ഉ​ണ്ണി​പ്പോ​ക്ക​ർ, പി.​വി കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.