കോഴഞ്ചേരി: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പെന്ഷന് പ്രായം 60 ആയി ഏകീകരിക്കുക, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിദ്യാഭ്യാസ നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, ഭക്ഷ്യഭദ്രത നിയമം കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുകാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ എകെഎസ്ടിയു, കെജിഒഎ എന്നീ സർവീസ് സംഘടനകളുടെ നേതൃത്വത്തിലുള്ള അധ്യാപക സർവീസ് സംഘടന സമരസമിതി ഏപ്രിൽ ഒന്നിന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും.
രാവിലെ 11 ന് കളക്ട്രേറ്റ് പടിക്കല്‍ നിന്നും മാര്‍ച്ച് ആരംഭി ക്കും.
മിനി സിവില്‍ സ്റ്റേഷന്റെ മുമ്പില്‍ നടക്കുന്ന ധർണ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് ഉദ്ഘാടനം ചെയ്യും.
മാര്‍ച്ചും ധർണയും ഒന്നിന്
10:36 PM Mar 29, 2017 | Deepika.com