ജി​ല്ല​യി​ൽ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കും‌

10:34 PM Mar 29, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ ചു​ട്ടി​പ്പാ​റ, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ട​മു​രു​ട്ടി, പ​നം​കു​ട​ത്ത​രു​വി എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും. ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധ്യ​താ പ​ഠ​നം ന​ട​ത്താ​ൻ ഡി​റ്റി​പി​സി എ​ക്സി​ക്യൂ​ട്ടീവ് ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ൽ ഏ​ക​ദി​ന ടൂ​ർ​പാ​ക്കേ​ജ് ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ട്രാ​വ​ൽ, ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രി​ൽ നി​ന്ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കാ​നും തീ​രു​മാ​ന​മാ​യി.
പ​ന്ത​ളം ചി​റ​മു​ടി കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
നെ​ടും​കു​ന്നു​മ​ല പ്രോ​ജ​ക്ട് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.
നി​ല​വി​ൽ ടൂ​റി​സം വ​കു​പ്പ് വ​ഴി ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ ല്കി.
ജി​ല്ലാ ക​ള​ക്ട​ർ ആ​ർ.​ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ന്നി ഡി​എ​ഫ്ഒ മ​ഹേ​ഷ്കു​മാ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​സു​ന്ദ​രേ​ശ​ൻ, ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പു​ന്ന​ൻ, ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡി.​ജെ​യിം​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​കെ പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, പി.​ബി ഹ​ർ​ഷ​കു​മാ​ർ, ആ​ർ.​അ​ജ​യ​കു​മാ​ർ, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌