പത്തനംതിട്ട: കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അടൂർ, കൊട്ടാരക്കര, വെഞ്ഞാറംമൂട്, ടെക്നോപാർക്ക്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തേക്ക് പുതിയ സർവീസ് ഉടൻ ആരംഭിക്കും. നിലവിലുള്ള മലയാലപ്പുഴ - ഗുരുവായൂർ സർവീസ് പുനഃക്രമീകരിച്ച് ടെക്നോപാർക്ക് സർവീസ് തുടങ്ങാനാണ് നിർദേശം. ഷെഡ്യൂൾ സമയക്രമത്തിന് ചീഫ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.നിലവിൽ തിങ്കളാഴ്ചകളിൽ മാത്രമാണ് പത്തനംതിട്ടയിൽ നിന്നു ടെക്നോപാർക്കിലേക്ക് സർവീസിലുള്ളത്.
സ്ഥിരം സർവീസ് തുടങ്ങുന്നതോടെ ടെക്നോപാർക്കിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനകരമാകും. ടൗൺ സർക്കുലർ സർവീസ് രാവിലെയും വൈകുന്നേരവുമായി പുനഃക്രമീകരിക്കാനും നിർദേശമുണ്ട്.അന്തർസംസ്ഥാന റൂട്ടുകൾക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് പത്തനംതിട്ടയിൽ നിന്നുള്ള ബംഗളൂരു സർവീസ് ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ)ജി. അനിൽ കുമാർ അറിയിച്ചു.
ടെക്നോപാർക്ക് സർവീസ് ഉടൻ തുടങ്ങും
10:34 PM Mar 29, 2017 | Deepika.com