മെഡിക്കൽ കോളജിൽ ഒാപ്പറേഷൻ ‘കർമ്മ’

01:11 AM Mar 29, 2017 | Deepika.com
മു​ള​ങ്കു​ന്ന​ത്ത​ ുക്കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വീ​ൽ ചെ​യറു​ക​ൾ, ക​ട്ടി​ലു​ക​ൾ,സ​ട്ര​ച്ച​റു​ക​ൾ എ​ന്നി​വ​യ​്ക്ക് ശാ​പ​മോ​ക്ഷ​മേ​കി​ക്കൊണ്ട് എ​ൻ​ജി​നി​യറിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​കു​ന്നു.
പൂ​മ​ല ഫോ​ക്ക​സ് ഇ​ൻസ്റ്റിറ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോള​ജി​യി​ലെ നാ​ഷ​ണ​ൽ സ​ർ​വീസ് സ​്കീ​മി​ലെ 90 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.
ച​ക്ര​ങ്ങ​ൾ ഇ​ല്ലാ​തെ​യും ന​ടു​വൊടി​ഞ്ഞു കി​ടക്കു​ന്ന വീ​ൽ​ചെ​യ​റു​ക​ളും സ​ട്രെ​ച്ച​റു​ക​ളും കാ​ലു​ക​ൾ ന​ഷ​ട​പ്പെ​ട്ട് തു​ര​ ുന്പി​ച്ച​തും രോ​ഗി​ക​ൾ ക​യ​റിക്കി​ട​ന്നാ​ൽ താ​ഴെ വീ​ഴു​മെ​ന്ന നി​ല​യി​ലു​ള്ള ക​ട്ടി​ലു​ക​ളും ന​ന്നാ​ക്കി പെ​യി​ന്‍റ​ടി​ച്ച് രേ​ഗി​ക​ൾ​ക്ക് ഉ​പ​ക​ാര​പ്ര​ദ​മാ​ക്കൽ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​ർ​ ചെ​യ്യു​ന്ന​ത്.
മാ​ത്ര​മ​ല്ല വ്യ​ത്തി​ഹീന​മാ​യ പ​രി​സ​രം വൃത്തി​യാ​ക്കി ചെ​ളി​പു​ര​ണ്ട് കി​ടു​ക്കു​ന്ന ചു​മ​ര​ക​ൾ ക​ഴു​കി വ്യ​ത്തി​യാ​ക്കു​ക​യും പെ​യി​ന്‍റ് അ​ടി​ക്കു​ക​യും ചെ​യ്​തു. രോ​ഗി​ക​ൾ​ക്ക് ശ​ല്ല്യ​മാ​യി പാ​ഞ്ഞു ന​ടക്കു​ന്ന പാ​റ്റ​ക​ളേ​യും മൂ​ട്ട​ക​ളേയും തു​രു​ത്തു​വാ​നു​ള്ള പ​ണി​ക​ളും ഇ​വ​ർ ഇ​തി​നി​ട​യി​ൽ ചെ​യ്യു​ന്നു​ണ്ട്.
രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​വാ​നും വ​രു​വാ​നും വീ​ൽ ചെ​യ​റു​ക​ളും സ​്ട്രെ​ച്ച​റു​ക​ളും ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തു മൂ​ലം ഇ​തി​നു വേ​ണ്ടി രോ​ഗി​ക​ളും ജി​വ​നക്കാ​രും ത​മ്മി​ൽ എ​ന്നും ത​ർ​ക്ക​മാ​ണ്. ചെ​റി​യ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ടത്തി​യാ​ൽ ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ അ​വ ശ​രി​യാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​ക​രി​ക​ൾ ചെ​യ്യാ​റി​ല്ല. മാ​ർ​ച്ചി​ൽ ഇ​ത്ത​രം പ്ര​വ ​ൃ ത്തി​ക​ൾ ചെ​യ്യാ​ൻ ചി​ല ഫ​യ​ലു​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും അ​വ ചു​വ​പ്പു നാ​ട​യി​ൽ കു​രു​ങ്ങി കി​ടു​ക്കു​ന്പോ​ഴാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ പു​ന​ർ​ജ​നി പ്രോ​ജ​ക​്ടാ​യ ക​ർ​മ്മ എ​ന്ന സ​പ​്ത​ദി​ന ക്യാ​ന്പ് പ​ദ്ധ​തി​യു​മാ​യി ഇ​വ​ർ എ​ത്തി​യ​ത്.
ആ​ശു​പ​ത്രി ആ​ർഎം​ഒ ഡോ.​സി. പി. ​മു​ര​ളി​യാ​ണ് പ​രി​പ​ാടി​യു​ടെ ഉ​ദ്​ഘാ​ട​നം ന​ട​ത്തി​യ​ത്. ഫോ​ക്ക​സി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ എ.കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ച.ു. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി പൂ​മ​ല​ഡാം വൃത്തി​യാ​ക്ക​ൽ, പേ​പ്പ​ർ നി​ർ​മാ​ണാ​പ​രി​ശി​ല​നം, ആ​രോ​ഗ്യ സ​ർ​വേ, വി​വി​ധ ബോ​ധ​വ​ത്ക​ര​ണ ക്ല​ാസുക​ൾ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.