ലോറിയിടിച്ച് പരിക്ക്
01:11 AM Mar 29, 2017 | Deepika.com
തൃശൂർ: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പുഴക്കൽ പുളിക്കത്തറ വീട്ടിൽ വേലായുധനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒന്പതോടെ മുതുവറയിലായിരുന്നു അപകടം. ഇയാളെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമംഗലം പോലീസ് മേൽനടപടി സ്വീകരിച്ചു.