ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാന്പും പെൻഷൻ വിതരണവും നടന്നു.70 അമ്മമാർക്ക് പെൻഷൻ വിതരണം ചെയ്തു.ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.കരുണ ചെയർമാൻ ഡോ.കെ.ബി.സുരേഷ് അധ്യക്ഷത വഹിച്ചു.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി വി.രാമചന്ദ്രൻ മുഖ്യാതിഥിയായി.അബ്ദുൾ സലാം,ബഷീർ പൂക്കോട്,പ്രിയ രാജേന്ദ്രൻ,ഡോ.എ.ഹരിഭാസ്ക്കർ,രവി ചങ്കത്ത്,വേണുപ്രാരത്ത്,ഫാരിദ ഹംസ,കെകെ.ബക്കർ,അയിനിപ്പുള്ളി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.ഡോ.നിഷബാലൻ നേത്രപരിശോധന ക്യാന്പിന് നേതൃത്വം നൽകി.
നേത്ര ചികിത്സാ ക്യാന്പ് നടത്തി
01:03 AM Mar 29, 2017 | Deepika.com