കുഴൂർ: 11,95,24,500 രൂപ വരവും 11,87,46,875 രൂപ ചെലവും
7, 77,625 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കുഴൂർ ഗ്രാമപഞ്ചായത്തിന്റെ 2017-18 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എൻ.ഡി. പോൾസൺ അവതരിപ്പിച്ചു.
ഉല്പാദനമേഖലയ്ക്കായി 78,10,000 രൂപയും സേവന മേഖലക്കായി 72,55,000 രൂപയും പശ്ചാത്തല മേഖലയ്ക്കായി 44,60,000 രൂപയും വകയിരുത്തിയ ബജറ്റിൽ കൃഷി ഉൾപ്പെടുന്ന ഉല്പാദക മേഖലക്കാണ് ഊന്നൽ നൽകിയിരിക്കു
ന്നത്.
വനിതാ ശിശു സംരക്ഷണത്തിനും കലാസാംസ്കാരിക മേഖലയ്ക്കും വേണ്ടത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് പി. ശാന്തടീച്ചർ അറിയിച്ചു.
കൂഴൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്: ഉത്പാദന, സേവന മേഖലയ്ക്ക് ഊന്നൽ
01:03 AM Mar 29, 2017 | Deepika.com