ആളൂർ: തീരദേശ നിയോജകമണ്ഡലങ്ങൾ ഉൾപ്പെടെ ആറ് നിയോജകമണ്ഡലങ്ങളിലെ ജനങ്ങളും നിരവധി തീർഥാടനകേന്ദ്രങ്ങളും വലിയ വ്യവസായ സ്ഥാപനങ്ങളുടെയും യാത്രക്കാരുടെ ആശാകേന്ദ്രമായ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല. ശരിയായ ഇരിപ്പിടമോ പ്രാഥമിക സൗകര്യമോ ഇല്ല. രാത്രികാലങ്ങളിൽ വെളിച്ചമില്ല ഇവ പരിഹരിക്കണമെന്നും ചെന്നൈ-തിരുവനന്തപുരം, എറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. അയ്യപ്പൻ അങ്കാരത്ത്, എ.സി. ജോൺസൺ, പി.എ.
അജയഘോഷ്, ഐ.കെ. ചന്ദ്രൻ, റോയ് കളത്തിങ്കൽ, റോസിലി ഫ്രാൻസിസ്, കൊച്ചുത്രേസ്യ ദേവസി, മിനി ജോൺസൺ, പി.സി. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ: അവഗണന അവസാനിപ്പിക്കണം
01:03 AM Mar 29, 2017 | Deepika.com