നിലന്പൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കുക, സ്ത്രീ സുരക്ഷാ നിയമം നടപ്പിലാക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
നിലന്പൂർ ടൗണിൽ നിന്നു ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് ജില്ലാ സെക്രട്ടറി ബാബു മണി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷണത്തിനുവേണ്ടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സ്ത്രീപീഡനത്തിന്റെ വാക്താക്കളായിരിക്കുയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉസ്മാൻ കരുളായി അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
12:15 AM Mar 29, 2017 | Deepika.com