മറ്റത്തൂർ: മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സദസും പ്രതിക്ഷേധ ജ്വാലയും നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറന്പൻ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാർ മുഖ്യ പ്രഭാഷണം നടത്തി. നൈജോ ആന്റോ, മോളി തോമാസ്, ഷീബ വർഗീസ്, സൗമ്യ ഷിജു, ജിജു കീറ്റിക്കൽ, നിക്സൻ വെട്ടത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു. സിജിൽ ചന്ദ്രൻ സ്വാഗതവും വി. എം. വിനു നന്ദിയും പറഞ്ഞു.
സ്ത്രീ സുരക്ഷ സദസും പ്രതിഷേധ ജ്വാലയും
01:37 AM Mar 23, 2017 | Deepika.com