കി​ഡ്നി രോ​ഗി പ്ര​ത്യാ​ശ സം​ഗ​മം ന​ട​ത്തി

01:37 AM Mar 23, 2017 | Deepika.com
കൊ​ട​ക​ര: കൊ​ട​ക​ര​യി​ലെ അ​ഗ​തി​മ​ന്ദി​ര​മാ​യ ഇ​മ്മാ​നു​വേ​ൽ കൃ​പ​സ​ദ​നി​ൽ "ദി​ ഹോ​പ്’ എ​ന്ന ഫെ​യ്സ് ബു​ക്ക് ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കി​ഡ്നി രോ​ഗി പ്ര​ത്യാ​ശ സം​ഗ​മം’ ന​ട​ത്തി. ഓ​ൾ ഇ​ന്ത്യ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഡ്വ. എ.​ഡി. ബെ​ന്നി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദി ​ഹോ​പ് പ്ര​സി​ഡ​ന്‍റ് ബെ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യും കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി​യു​മാ​യ റവ. ഡോ. ​ജോ​ണ്‍​സ​ൻ ജി. ​ആ​ല​പ്പാ​ട്ട് മുഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ്വ​ന്തം കി​ഡ്നി ദാ​നം ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ല്യൂ​മ​ൻ യൂ​ത്ത് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റവ. ഡോ. ​വ​ർഗീസ് പെ​രേ​പ്പാ​ട​ൻ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവ​ച്ച് മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ത്യാ​ശ​യേ​കി. സം​ഘ​ട​ന​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് പ​ല്ലി​ശേരി, ട്ര​ഷ​റ​ർ ബി​ജു തൃ​ശൂർ, ഇ​മ്മാ​നു​വേ​ൽ കൃ​പ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജാ​ൻ​സി, സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ പൗ​ലോ​സ്, ഓ​ൾ കേ​ര​ള ടോ​ൾ​മെ​ൻ സന്മന​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഷി​ബു തു​ന്പൂ​ർ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യപി.​പി. ഷാ​ജി, ഷാ​ജു പ​ടി​ഞ്ഞാ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കേ​ര​ള​സ​ഭ ചീ​ഫ് എ​ഡി
​റ്റ​ർ ഫാ. ​വി​ൽ​സ​ൻ ഈ​ര​ത്ത​റ കി​ഡ്നി മാ​റ്റി​വ​ച്ച​വ​രും കി​ഡ്നി ദാ​നം ചെ​യ്ത​വ​രു​മാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
ഇ​മ്മാ​നു​വേ​ൽ കൃ​പ​യി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​വും അ​ത്താ​ണി​യു​മാ​യി നി​ല​കൊ​ള്ളു​ന്ന"ദി​ഹോ​പ്' എന്ന ഫേ​യ്സ്ബു​ക്ക് ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ബെ​ർ​ളി സെ​ബാ​സ്റ്റ്യ​ന്‍റെ കി​ഡ്നി മാ​റ്റി വ​യ്ക്ക​പ്പെ​ട്ടി​ട്ട് ഒ​രു വ​ർ​ഷം തി​ക​യു​ന്നദി​ന​ത്തി​ൽ അ​ദ്ദേ​ഹ ത്തെ പ്ര​ത്യേ​കം മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
കി​ഡ്നി രോ​ഗി​ക​ളു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത് അ​സു​ഖാ​വ​സ്ഥ മൂ​ലം നി​രാ​ശ​യി​ൽ ക​ഴി​യു​ന്ന ഒ​ത്തി​രി​പേ​ർ​ക്ക് ആ​ശ്വാ​സ​വും പു​തു​മ​യു​ള്ള ഒ​രു അ​നു​ഭ​വ​വും ആ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​ള്ള സ്നേ​ഹ​വി​രു​ന്നോ​ടെ സം​ഗ​മം സ​മാ​പി​ച്ചു.