ശബരിമല തീർഥാടകർക്കായി നിർമിക്കുന്ന ഇടത്താവളങ്ങളിൽ ഒന്ന് ചിറങ്ങരയിൽ: മന്ത്രി

01:37 AM Mar 23, 2017 | Deepika.com
ചാലക്കുടി: ശബരിമല തീർഥാടകർക്കായി തിരുവ നന്തപുരം മുതൽ കാസർഗോഡ്‌വരെ ഇടത്താവളം നിർമിക്കുന്നതിനായി 38 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിറങ്ങരയെ ഉൾപ്പെ ടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേ ന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ബി.ഡി. ദേവസി എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകു കയായിരുന്നു മന്ത്രി.
അതിരപ്പിള്ളിയിൽ അടിച്ചിൽ തൊട്ടി-പത്തടി പ്പാലം കോളനി റോഡ് നിർമാണം സംബന്ധിച്ച് വനംവകുപ്പിൽനിന്നും സ്ഥലം വിട്ടുകിട്ടുന്നതിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വി ളിക്കാൻ തൃശൂർ ജില്ലാ കളക്ടർക്കുനിർദേശം നൽകിയിട്ടുണ്ടെന്നും പട്ടികജാതി പട്ടികവർഗ മന്ത്രി എ.കെ. ബാലൻ അറിയിച്ചു.