കൊടകര: ദേശീയപാതയിൽ പേരാന്പ്ര അപ്പോളോ ജംഗ്ഷനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം. തൃശൂരിൽനിന്ന് ചാലക്കുടി ഭാഗത്തേക്കു പോയിരുന്ന കാറാണ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചശേഷം സർവീസ് റോഡിലേക്കു മറിഞ്ഞത്.
പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്കു ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊടകര പോലീസ് സ്ഥലത്തെത്തി.
കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
01:37 AM Mar 23, 2017 | Deepika.com