പാ​ന്ത്ര സാ​റ എ​സ്റ്റേ​റ്റ് തോ​ട് ന​വീ​ക​ര​ണം തു​ട​ങ്ങി

12:53 AM Mar 23, 2017 | Deepika.com
ക​രു​വാ​ര​ക്കു​ണ്ട്: പാ​ന്ത്ര​യി​ലെ സാ​റ എ​സ്റ്റേ​റ്റ് തോ​ട് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​രു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്.
2010 ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് തോ​ട് പ​ല​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് കാ​ല​വ​ർ​ഷ​ത്തി​ൽ തോട് ക​വി​ഞ്ഞൊ​ഴു​കു​ക​യും സ​മീ​പ​ങ്ങ​ളി​ലെ പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ശ്ര​മ ഫ​ല​മാ​യി ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് അ​ഞ്ചു വ​ർ​ഷം മു​ന്പ് പ്രവൃത്തി ഏ​റ്റെ​ടു​ക്കു​ക​യും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും ചെ​യ്തിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങാനായില്ല. 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം.