സുബ്രഹ്മണ്യൻ വധക്കേസ്: സഹോദരൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
12:53 AM Mar 23, 2017 | Deepika.com
മഞ്ചേരി: നറുകര ആലുക്കൽ ആഞ്ഞിലിക്കാട്ട് നീലകണ്ഠൻ-മുണ്ടിച്ചി ദന്പതികളുടെ മകൻ സുബ്രഹ്മണ്യ (40)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. സുബ്രഹ്മണ്യന്റെ സഹോദരൻ സുകുമാരൻ (33) ആണ് പ്രതി. 2011 ഓഗസ്റ്റ് 19നാണ് കൊലപാതകം നടന്നത്. മഞ്ചേരി സിഐ ആയിരുന്ന ടി.ബി വിജയനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.