വധശ്രമം: പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവും പിഴയും
12:51 AM Mar 23, 2017 | Deepika.com
മഞ്ചേരി: വധശ്രമക്കേസിൽ മൂന്നു പ്രതികൾക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അഞ്ചുവർഷം കഠിന തടവും 31500 രൂപ വീതം പിഴയും വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളും കാരക്കുന്ന് ആമയൂർ സ്വദേശികളുമായ തെക്കൻകുളം കടവൻ അബുബക്കർ (66), പനനിലത്ത് മുനീർ (38), കടവൻ നൗഷാദ് (32) എന്നിവരെയാണ് ശിക്ഷിച്ചത്. 2011 ജൂണ്‍ മൂന്നിനാണ് സംഭവം. പിഴയൊടുക്കുന്ന പക്ഷം 50000 രൂപ പരിക്കേറ്റ അസൈൻകുഞ്ഞിനു നൽകാനും കോടതി വിധിച്ചു.