കണ്ട്രോൾ റൂം സജ്ജമായി
12:51 AM Mar 23, 2017 | Deepika.com
മലപ്പുറം: സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപങ്ങൾ, സമ്മതിദായകരെ സ്വാധീനിക്കുന്നതിനുള്ള രാഷ്ട്രീയ കക്ഷികളുടെ നടപടികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന കംപ്ലെയിന്റ് മോണിറ്ററിംഗ് കണ്ട്രോൾ റൂം ആൻഡ് കോൾസെന്റർ കളക്ടറേറ്റ് ഫിനാൻസ് സെക്ഷനിൽ പ്രവർത്തനം തുടങ്ങി. പരാതികൾ 1800-425-4960 എന്ന ടോൾഫ്രീ നന്പറിലും collectorateksection @yahoo.in ലും അറിയിക്കാം.