മ​ല​പ്പു​റ​ത്തെ മ​ത​രാ​ഷ്‌​ട്രീ​യം ത​ക​ർ​ത്തെ​റി​യ​ണം: എ​ച്ച്.​രാ​ജ

12:51 AM Mar 23, 2017 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ മ​ത​രാ​ഷ്‌​ട്രീ​യം ത​ക​ർ​ത്തെ​റി​യ​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്.​രാ​ജ. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ത​രാ​ഷ്ട്രീ​യ​ത്തെ ത​ക​ർ​ത്തു ദേ​ശീ​യ​ത​ക്കൊ​പ്പം അ​ണി​നി​ര​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളെ കേ​ര​ളീ​യ​ർ മാ​തൃ​ക​യാ​ക്ക​ണം. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​ക​സ​ന​മാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന വെ​റു​മൊ​രു എം​പി​യെ​യാ​യി​രി​ക്കി​ല്ല ല​ഭി​ക്കു​ക, പ​ക​രം കേ​ര​ള​ത്തി​ന്‍റെ സ്വ​ന്ത​മാ​യൊ​രു കേ​ന്ദ്ര​മ​ന്ത്രി​യെ ആ​യി​രി​ക്കു​മെ​ന്നു രാ​ജ പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ പാ​ത മ​ല​പ്പു​റം ജ​ന​ത​യും പി​ന്തു​ട​ര​ണം. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ വി​ക​സ​ന മു​ര​ടി​പ്പ് നേ​രി​ടു​ക​യാ​ണ്. എ​ന്നാ​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ ഒ​ന്നു പ​രി​ശോ​ധി​ക്കൂ, സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണ് അ​വി​ട​ങ്ങ​ളി​ലെ​ല്ലാം ന​ട​ക്കു​ന്ന​ത്. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ജ​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ പോ​യാ​ൽ മു​സ്ലിം​ലീ​ഗി​ന് ഒ​രു എം​പി കൂ​ടു​മെ​ന്നെ​ല്ലാ​തെ കേ​ര​ള​ത്തി​നാ​യി ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ എ​ൻ​ഡി​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ്ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ്, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ജെ​ആ​ർ​എ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​പി.​കു​മാ​ര​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​കെ.​പ​ദ്മ​നാ​ഭ​ൻ, പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള, പി.​കെ.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​ടി.​ര​മേ​ശ്, കെ.​സു​രേ​ന്ദ്ര​ൻ, ശോ​ഭാ​സു​രേ​ന്ദ്ര​ൻ, എം.​ഗ​ണേ​ശ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​ശി​വ​രാ​ജ​ൻ, നി​ർ​മ​ല കു​ട്ടി​കൃ​ഷ്ണ​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, വി.​വി.​രാ​ജ​ൻ, മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​നാ​രാ​യ​ണ​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​പ്രേ​മ​ൻ, ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ പി.​ടി.​ആ​ലി​ഹാ​ജി, സി.​വാ​സു​ദേ​വ​ൻ, കെ.​ജ​ന​ച​ന്ദ്ര​ൻ, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഭാ​ഷ്വാ​സു, ടി.​വി.​ബാ​ബു, സം​ഗീ​താ വി​ശ്വ​നാ​ഥ​ൻ, ജെ​ആ​ർ​എ​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഇ.​കെ.​കു​മാ​ര​ദാ​സ്, പി​എ​സ്പി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​കെ.​പൊ​ന്ന​പ്പ​ൻ, ബി​ജു മേ​ലാ​റ്റൂ​ർ, നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​രു​വി​ള മാ​ത്യു, ബി​ഡി​ജ​ഐ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദാ​സ​ൻ കോ​ട്ട​യ്ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ദീ​പ് ചു​ങ്ക​പ്പ​ള്ളി, ശി​വാ​ന​ന്ദ​ൻ പൂ​തേ​രി, ഗി​രീ​ഷ് മേ​ക്കാ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ ന​ല്ലാ​ട്ട്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ.​ബാ​ബു, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ൽ, സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ന്ദ്ര​ൻ, നാ​ഷ​ണ​ൽ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.