ക​ട്ടു​പ്പാ​റയിൽ കാമറകൾ സ്ഥാപിക്കാൻ പദ്ധതി

12:51 AM Mar 23, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: മോ​ഷ​ണ​ം, സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ം, ഭി​ക്ഷാ​ട​നം, അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും വേ​ണ്ടി ക​ട്ടു​പ്പാ​റ​യി​ൽ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ന്‍റെ ക​ട്ടു​പ്പാ​റ സു​ര​ക്ഷി​ത ഗ്രാ​മം എ​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ സം​രം​ഭ​മാ​യ കാ​മ​റ സ്ഥാ​പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.
12 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നാ​ൽ​പ്പ​തു കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. ഈ ​തു​ക പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഐ​മാ​ക് എ​ന്ന ക​ന്പ​നി​ക്കാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.
മു​ൻ​കൂ​ർ തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ ക​ന്പ​നി എം​ഡി മ​ൻ​സൂ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സാ​ജു കെ. ​ഏ​ബ്ര​ഹാം ന​ൽ​കി.
എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പെ​രി​ന്പി​ലാ​വ് - നി​ല​ന്പൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ എ​ട്ടു​കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഏ​പ്രി​ൽ ആ​ദ്യ​വാ​രം ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജു ക​ട്ടു​പ്പാ​റ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി.​അ​ബ്ദു​ൾ അ​സീ​സ്, ഇ.​കെ.​അ​ബൂ​ബ​ക്ക​ർ, ചെ​മ്മ​ല ഹു​സൈ​ൻ, സു​നീ​ർ ക​ട്ടു​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.