ഗാന്ധി സേവാ സമാജ് പ്രതിഷേധിച്ചു
10:55 PM Mar 22, 2017 | Deepika.com
പത്തനംതിട്ട: അറ്റോർണി ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയോരത്തെ ബാറുകളും–ബിയർ–വൈൻ പാർലറുകളും മാറ്റില്ലെന്ന സർക്കാർ തീരുമാനത്തിൽ ഗാന്ധി സേവാ സമാജ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.പ്രസിഡന്റ് എസ്. അഫ്സൽ അധ്യക്ഷത വഹിച്ചു. ഷാജി മാത്യു, റെജി പ്ലാന്തോട്ടം, രാജേന്ദ്രൻ വയലാ, മാത്യൂസ് തോമസ്, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.