പത്തനംതിട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഐഡി കാർഡ് വിതരണവും ജോസഫ് ചെറിയാൻ അനുസ്മരണവും നാളെ രാവിലെ 10 ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും.
ഡിവൈഎസ്പി കെ.എ. വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുജു വർഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജി. രാജു പ്രഭാഷണം നടത്തും. ഭാരവാഹികളായ സുജു വർഗീസ്, ഗ്രിഗറി അലക്സ്, ഹരി ഭാവന, ബിജു ജോർജ്ജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജോസഫ് ചെറിയാൻ അനുസ്മരണം
10:55 PM Mar 22, 2017 | Deepika.com