ക്ഷീരകർഷക പരിശീലനം
10:55 PM Mar 22, 2017 | Deepika.com
അടൂർ:ക്ഷീരവികസനവകുപ്പിന്റെ അമ്മകണ്ടകരയിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകരുടെ ആദ്യബാച്ചിന്റെ ക്ലാസ് ആരംഭിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റ്റി. മുരുകേഷ് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ കെ.റ്റി. രാജൻ,സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്, മുണ്ടപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മായ ഉണ്ണിക്കൃഷ്ണൻ, ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ. അനിത, ഗ്രാമപഞ്ചായത്തംഗം ഷീജാ പ്രകാശ്, പി.എന്‍. സുജാത, വിമല എന്നിവര്‍ പ്രസംഗിച്ചു.