പ്രമാടത്തെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലശുദ്ധീകരണ സംവിധാനം
10:53 PM Mar 22, 2017 | Deepika.com
പ്രമാടം: ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുടിവെള്ള ശുദ്ധീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു.തെങ്ങുംകാവ് ഗവണ്മെന്റ് എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ ടി.ജി. മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലിയമ്മ, ഗ്രാമപഞ്ചായത്തംഗങ്ങളായ അന്നമ്മ ഫിലിപ്പ്, കെ.കെ. നെഹ്റു, ദീപാ രാജൻ, ഹെഡ്മിസ്ട്രസ് അന്നമ്മ, ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജലശുദ്ധീകരണ സംവിധാനം ലഭിക്കുന്നതോടെ ശുദ്ധീകരിച്ച ജലം എല്ലാ സ്കൂളുകളിലും ലഭ്യമാകും. 2016 17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകൾക്ക് സംവിധാനം ഒരുക്കിയത്.