കി​ഫ്ബി​യി​ലേ​ക്കു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന് കെ​എ​സ്എ​ഫ്ഇ സ​ജ്ജ​മാ​കു​ന്നു: അ​ഡ്വ. പീ​ലി​പ്പോ​സ് തോ​മ​സ്

10:53 PM Mar 22, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് ജ​ന​ക്ഷേ​മം മു​ൻ​നി​ർ​ത്തി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ന്പു​ഷ്ട​മാ​ണെ​ന്ന് കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ.​പീ​ലി​പ്പോ​സ് തോ​മ​സ്. കേ​ന്ദ- സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ കാ​ഴ്ച​പ്പാ​ടും സ​മീ​പ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സി. ​എ​ച്ച്. അ​ശോ​ക​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കി​ഫ്ബി യി​ലൂ​ടെ​യു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നാ​ണ് ബ​ജ​റ്റി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന് കെ​എ​സ്എ​ഫ്ഇ​യെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ക്കാ​ൻ ബ​ജ​റ്റി​ലൂ​ടെ തീ​രു​മാ​നി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​എ​സ്എ​ഫ്ഇ​യ്ക്കു ന​ൽ​കി​യ മി​ക​ച്ച പി​ന്തു​ണ​യാ​ണ്.
പു​തു​താ​യി പ്ര​വാ​സി ചി​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി ചി​ട്ടി​ക​ൾ​ക്ക് കെ​എ​സ്എ​ഫ്ഇ തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ ലൈ​ബ്ര​റി കാ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി. ​കെ. ജി. ​നാ​യ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ത​നൂ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​എ. അ​ജി​ത്ത് കു​മാ​ർ, യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഫി​റോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. സു​രേ​ഷ് കു​മാ​ർ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി വി. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.