സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ രജതജൂബിലി സമ്മേളനം
10:53 PM Mar 22, 2017 | Deepika.com
പത്തനംതിട്ട: സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ രജതജൂബിലി സമ്മേളനം 28, 29 തീയതികളിൽ പത്തനംതിട്ട അബാൻ ആർക്കേഡിൽ (ശങ്കര നാരായണപിള്ള നഗർ) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.28നു രാവിലെ 9.30ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും പ്രകടനം. 10.30ന് മന്ത്രി മാത്യു ടി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ്, വൈസ് ചെയർമാൻ പി.കെ. ജേക്കബ്, സംസ്ഥാന സെക്രട്ടറി എൻ. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.11.30ന് വനിതാ സമ്മേളനം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാവേദി ചെയർപേഴ്സൺ വി.ആർ. രാധാദേവി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം സതികുമാരി പ്രഭാഷണവും നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ആർ. സദാശിവൻ നായർ അധ്യക്ഷത വഹിക്കും. 29നു രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. പ്രഫ.ഏബ്രഹാം തലവടി, കെ. മോഹൻകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.