വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ് ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​ൻ പ​ദ്ധ​തി

10:53 PM Mar 22, 2017 | Deepika.com
റാ​ന്നി: വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു.
ഇ​തി​നാ​യി ത‍​യാ​റാ​ക്കി​യ മൂ​ന്നു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​രേ​ഖ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.
സ്കൂ​ളി​ന്‍റെ ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​വേ​ള​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ന് 20 ല​ക്ഷം രൂ​പ കൂ​ടി ന​ല്കും. മേ​യ് മാ​സ​ത്തോ​ടെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.
സ്കൂ​ൾ വാ​ർ​ഷി​കം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മ വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ചു നി​ർ​മി​ച്ച പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ അ​ഖി​ൽ ഷി​ബു, ആ​ദി​ത്യ​ൻ എം. ​പി. പി​ള്ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് ജേ​താ​വ് റോ​ബീ​ന ആ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ൻ അ​ല​ക്സ് ആ​ദ​രി​ച്ചു.
പി.​ആ​ർ. പ്ര​സാ​ദ് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും സു​മ വി​ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. പി.​കെ. ബി​നു, ടി.​എ​ൻ. ശി​വ​ൻ​കു​ട്ടി, ആ​ൻ​സി ജോ​ൺ, സാ​ബു ക​ണ്ണ​ൻ കു​ഴ​യ​ത്ത്, അ​ൻ​സാ​രി മ​ന്ദി​രം, പി. ​ബാ​ബു, കെ.​ബി. പ്ര​സ​ന്ന​കു​മാ​രി, അ​ല​ൻ സാം ​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.