മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസിന്റെ നേതൃത്വത്തിൽ കുന്നന്താനം മൈലമൺ എസ്എൻ കോളനിയിൽ നിയമബോധവത്കരണ ക്ലാസും പരാതി പരിഹാര അദാലത്തും നടത്തി.
തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സിഐ കെ.സലിം, കീഴ്വായ്പൂര് സബ് ഇൻസ്പക്ടർ ബി.രമേശൻ, വാർഡംഗം സി.എൻ.മോഹനൻ, എസ്സി, എസ്ടി മോണിറ്ററിംഗ് കമ്മറ്റിയംഗം എം.എം.ചീരൻ എന്നിവർ പ്രസംഗിച്ചു. കോളനി ജനപ്രതിനിധികളുടെ കൂടി സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നിയമബോധവത്കരണ ക്ലാസും പരാതി പരിഹാര അദാലത്തും
10:53 PM Mar 22, 2017 | Deepika.com