തൃശൂർ: റേഷൻ ലൈസൻസികൾക്കു സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള വേതനക്രമം അടിയന്തരമായി നടപ്പാക്കണമെന്നു റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, കെ. രാജൻ എംഎൽഎ, പി. ബാലചന്ദ്രൻ, കടാന്പുഴ മൂസ, നേതാക്കളായ വി. അജിത്കുമാർ, കെ.ബി. ബിജു, എൻ. ഷിജീർ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 125 ജില്ലാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സമ്മേളനം മേയ് 13 മുതൽ 15 വരെ തൃശൂരിൽ നടത്താൻ തീരുമാനിച്ചു. തൃശൂർ ജില്ലാ സമ്മേളനം ഏപ്രിൽ 23ന് സാഹിത്യ അക്കാദമിയിൽ നടക്കും.
റേഷൻ വേതനം ഉടൻ നടപ്പാക്കണമെന്ന്
01:28 AM Mar 22, 2017 | Deepika.com