തൃശൂർ: കുട്ടികളുടെ കാഴ്ചശേഷി സംബന്ധിച്ച് അധ്യാപകർക്കായി ലയണ്‍സ് ക്ലബ് ഓഫ് ട്രിച്ചൂരും ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയും ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ ശിൽപശാല സംഘടിപ്പിച്ചു.
ലയണ്‍സ് റീജണൽ ചെയർമാൻ പി.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജെയിംസ് വളപ്പില, പ്രദീപ് മേനോൻ, സി. സുധീർകുമാർ, സ്കൂൾ പ്രിൻസിപ്പൽ, സി. ലത, ഡാളി ജോണ്‍, ഐഇഎസ് പ്രസിഡന്റ് കെ.പി. മുഹമ്മദ് അലി, ലയണസ് ക്ലബ് പ്രസിഡന്റ് ലീന ജയിംഗ് എന്നിവർ പ്രസംഗിച്ചു. ഡോ. ആൻഡ്രൂസ് കാക്കനാട്ട് ക്ലാസിനു നേതൃത്വം നൽകി.
കാഴ്ചശേഷി: അധ്യാപകർക്കു ലയണ്‍സ് ക്ലബ് ശില്പശാല
01:28 AM Mar 22, 2017 | Deepika.com