വരാക്കര : ചുക്കിരിക്കുന്നിൽ ഇടതുകര കനാലിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ. അറുപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തുള്ള കോണ്ക്രീറ്റ് അടർന്ന് വീണ നിലയിലാണ്.
പാലത്തിനുള്ളിലെ കന്പികൾ തുരുന്പെടുത്ത് പുറത്ത് വന്നിരിക്കുകയാണ്.കാലപഴക്കം എത്തിയ പാലം അറ്റകുറ്റപണികൾ നടത്താൻ പോലും ഇറിഗേഷൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്നുപോകുന്നത്.
ടിപ്പർലോറികളും മറ്റ് ഭാരവാഹനങ്ങളും കടന്നു പോകുന്നതും പാലത്തിന്റെ അപകടാവസ്ഥക്ക് കാരണമാകുന്നുണ്ട്.കനാലിൽ ഇപ്പോൾ വെള്ളമില്ലാത്തതിനാൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചുക്കിരിക്കുന്നിൽ പാലം അപകടാവസ്ഥയിൽ
01:27 AM Mar 22, 2017 | Deepika.com