പഴയന്നൂർ: ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സാംസ്കാരിക സമ്മേളനം ആറാംവിളക്ക് ദിവസമായ ഇന്ന് നടക്കും.
കലാ-കായിക-സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രാദേശിക വ്യക്തിക്കുള്ള പഴയന്നൂർ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ നാലാമത് പൊൻതൂവൽ പുരസ്കാരം അധ്യാപകനും ബാലസാഹിത്യകാരനും നിരവധി ആകുകാലികങ്ങളിൽ വിദ്യാർഥികൾക്കായി 600ൽപരം ഗുണപാഠ കഥകളും ആധ്യാത്മിക ലേഖനങ്ങളും ബാലസാഹിത്യകൃതിയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പഴയന്നൂർ മഹാദേവൻ മാസ്റ്റർക്ക് നൽകും. ഇതിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ടി.ആർ. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. യു.ആർ. പ്രദീപ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. പുരസ്കാരസമർപ്പണം കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷൽ ദേവസ്വം കമ്മീഷണർ ആർ. ഹരിയും കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ പൊന്നാട അണിയിക്കുകയും ചെയ്യും. പ്രശസ്തി പത്രം സമർപ്പണം ടി.എൻ. അരുൺകുമാർ നിർവഹിക്കും.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീജ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി രാജേന്ദ്രപ്രസാദ്, പി.ടി. ശോഭന, ഹരിഹരഭട്ട് എന്നിവർ സംസാരിക്കും. ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. കമലാകരൻ സ്വാഗതവും ട്രഷറർ കെ. രവീന്ദ്രമേനോൻ നന്ദിയും പറയും.
സാംസ്കാരിക സമ്മേളനം ഇന്ന്
01:26 AM Mar 22, 2017 | Deepika.com