അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തുന്നു

01:25 AM Mar 22, 2017 | Deepika.com
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാ​റ ക​യ​റ്റ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ​നി​ന്നും കു​ന്നി​ടി​ച്ച് വ​ൻ​തോ​തി​ൽ മ​ണ്ണ് ക​ട​ത്തു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​തെ​യാ​ണി​തെ​ന്ന് ആ​രോ​പ​ണം. ജി​യോ​ള​ജി വ​കു​പ്പി​ൽ​നി​ന്നും അ​നു​മ​തി വാ​ങ്ങി​യെ​ന്നാ​ണ് ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ത്ത​ത്.
നി​ല​വി​ൽ അ​വി​ടെ കി​ട​ക്കു​ന്ന മ​ണ്ണ് എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​നാ​ണ് ജി​യോ​ള​ജി വ​കു​പ്പി​ൽ​നി​ന്നും അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് കാ​റ്റി​ൽ പ​റ​ത്തി കു​ന്ന് ഇ​ടി​ച്ച് മ​ണ്ണ് ക​ട​ത്തു​ക​യാ​ണ്. പ​ത്തോ​ളം വ​രു​ന്ന ടോ​റ​സി​ൽ ട​ൺ ക​ണ​ക്കി​ന് മ​ണ്ണു​മാ​യി 80ഓ​ളം ട്രി​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് പീ​ച്ചി റോ​ഡ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കും. മു​ന്പ് റോ​ഡ് ത​ക​ർ​ന്ന് കി​ട​ന്ന് സ​മ​ര​മു​റ​ക​ളു​മാ​യി​ട്ടാ​ണ് റോ​ഡ് മെ​ക്കാ​ഡ് ടാ​റിം​ഗി​ലൂ​ടെ പു​ന​ർ​നി​ർ​മി​ച്ച​ത്. പ​ത്തു​ദി​വ​സ​ത്തേ​ക്കാ​ണ് മ​ണ്ണ് മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.