ധ​ന​സ​ഹാ​യം ന​ല്ക​ണം: പി.​കെ. ബി​ജു എം​പി

01:25 AM Mar 22, 2017 | Deepika.com
എ​രു​മ​പ്പെ​ട്ടി: ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു മ​തി​യാ​യ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ മ​ന്ത്രി​യും എം​പി ക​ത്തു ന​ൽ​കി.
തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭൂ​ച​ല​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു സ​മ​ഗ്ര പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി പ്ര​ഭ​വ​കേ​ന്ദ്രം ക​ണ​ക്കാ​ക്കി ഭൂ​ക​ന്പ​മാ​പി​നി പു​നഃ​സ്ഥാ പി​ക്ക​ണ​മെ​ന്നും പി.​കെ. ബി​ജു എം​പി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ശേ​രി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് റോ​ഡി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഭൂ​ക​ന്പ​മാ​പി​നി സ്ഥാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മാ​പി​നി​യി​ൽ ച​ല​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു ചൂ​ണ്ട ിക്കാ​ണി​ച്ച് അ​ധി​കൃ​ത​ർ ഭൂ​ക​ന്പ​മാ​പി​നി ഇ​വി​ടെ​നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ള്ള ഭൂ​ച​ല​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന ദേ​ശ​വാ​സി​ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം. ഇ​തി​നാ​യി പ്ര​കൃ​തി​ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ സ​ഹാ​യം താ​ലൂ​ക്ക് പ​രി​തി​യി​ൽ എ​ല്ലാ​യ്പ്പോ​ഴും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നു ക​ള​ക്ട​റോ​ട് എം​പി ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​റി​യി​ച്ചു.