ചാവക്കാട്: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, ബിപിഎൽ മുൻഗണന ലിസ്റ്റിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
തുടർന്നു നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. ഷീല രാജ്കമൽ അധ്യക്ഷയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൽ ഖാദർ എംഎൽഎ, സെക്രട്ടറി ഐ.കെ.വിഷ്ണുഗാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.കറപ്പൻ, നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ, വി.വി.അനിത, റീന കരുണൻ എന്നിവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി
01:15 AM Mar 22, 2017 | Deepika.com