സമഗ്ര ആരോഗ്യ സർവേ ഊർജിതപ്പെടുത്തും
01:15 AM Mar 22, 2017 | Deepika.com
കേച്ചേരി: ആക്ടസ് കേച്ചേരി ശാഖ കേച്ചേരി എംഐസി അൽ അമീൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യ സർവേ ഊർജിതപ്പെടുത്തുവാൻ ആക്ടസ് കേച്ചേരി യൂണിറ്റ് യോഗം തീരുമാനിച്ചു. ആക്ട്സ് ജില്ലാ കൺവീനർ പി. മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എഫ്. ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിസൺ ചൂണ്ടൽ, ഡോ. മനോമോഹൻ, എം.എ. ഷംസുദ്ദീൻ, വി.എ. ജനിഫർ, എം.എം. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.