ഇരിങ്ങാലക്കുട: വല്ലക്കുന്നിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാലുപേരെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനന്ദപുരം ആലത്തൂർ സ്വദേശികളായ അനൂഷ്, മുകേഷ്, ലിബിഷ്, പ്രദീഷ് എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് വല്ലക്കുന്നിലുള്ള ഹോട്ടലിൽ നിന്നാണ് സുഹ്യത്തുകളായ അഞ്ചുപേർ ഭക്ഷണം കഴിച്ചത.്
ഇവർ നാലുപേർ ഫ്രൈഡ് റൈസും ഒരാൾ മാത്രം ഉൗണും കഴിച്ചു. ഫ്രൈഡ് റൈസ് കഴിച്ച നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് നാലുപേരും ചികിത്സ തേടിയത്. ഇതേതുടർന്ന് ഹോട്ടലിൽ അന്വേഷിക്കാൻ ചെന്ന ഇവരുടെ സുഹൃത്തുക്കളോട് ഹോട്ടലുടമകൾ കയർത്ത് സംസാരിക്കുകയായിരുന്നു.
തുടർന്ന് പോലീസിലും ഹെൽത്ത് ഡിപ്പാർട്ടുമെന്റിലും ഇവർ പരാതി നൽകിയിട്ടുണ്ട ്.
വല്ലക്കുന്നിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നാലുപേർ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ
01:15 AM Mar 22, 2017 | Deepika.com