ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തിൽ 25 ന് രാവിലെ ഒന്പതു മുതൽ വൈകീട്ട് അഞ്ചു വരെ സൗജന്യ ചിത്രരചന പരിശീലന കളരി സംഘടിപ്പിക്കുന്നു. നിരാലംബരും അനാഥരുമായ കുട്ടികളുടെ കലാപരമായ ഉന്നമനത്തിനുവേണ്ട ി ആർട്ടിസ്റ്റ് എം.എസ്. സച്ചിൻ, അനന്തു ഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് "കുട്ടിസം 2017’ എന്ന ചിത്രരചനാ പരിശീലന കളരി സംഘടിപ്പിക്കുന്നത്.
ഇരിങ്ങാലക്കുട ബെത്സയ്ദ ബോയ്സ് ഹോമിലെയും കല്ലേറ്റുംകര ദിവ്യ കാരുണ്യ ആശ്രമത്തിലെയും കുട്ടികൾ വരച്ച 45 ഓളം മനോഹരമായ ചിത്രങ്ങളുടെ പ്രദർശനമാണ് കുട്ടിസത്തിലൂടെ കാഴ്ചവെക്കുന്നത്. അവസാനം ചിത്രങ്ങളുടെ വില്പനയിൽനിന്നും കിട്ടുന്ന പണം മുഴുവനും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ട ി ഉപയോഗിക്കും. ഇതിനോടനുബന്ധിച്ച് ലൈവ് ആർട്ട് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും സെന്റ് ജോസഫ്സ് കോളജ് ഹിന്ദി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി കവിതരചനാ മത്സരവും സംഘടിപ്പിക്കും.
നൂതന തത്സമയ ചിത്രരചനാ ശൈലിയെകുറിച്ച് ആർട്ടിസ്റ്റ് സച്ചിൻ നടത്തുന്ന സെമിനാറും ഉണ്ടായിരിക്കും. രാജേഷ് തംബുരുവിന്റെയും ദേജാവു മ്യൂസിക് ബാൻഡിന്റെയും ലൈവ് ഷോയും കുട്ടികൾ അവതരിപ്പിക്കുന്ന നാട്യകലാവിരുന്നും യുവ ഗായകർ പങ്കെടുക്കുന്ന സംഗീത സദസും ഇരിങ്ങാലക്കുട കൂട്ടായ്മയുടെ "വല’ എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസും ഉണ്ടായിരിക്കുമെന്ന് ലൈവ് ആർട്ട് മൂവ്മെന്റിനുവേണ്ട ി എം.എസ്. സച്ചിൻ, അനന്തു ഗോപാൽ, "നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയ്ക്കുവേണ്ട ി ജീസ് ലാസർ, പ്രിജോ റോബർട്ട്, ജോസ് മൊയലൻ, സെന്റ് ജോസഫ്സ് കോളജ് ഹിന്ദി ഡിപ്പാർട്ടുമെന്റിനെ പ്രതിനിധീകരിച്ച് സിസ്റ്റർ റോസ് ആന്റോ എന്നിവർ അറിയിച്ചു.
സെന്റ് ജോസഫ്സ് കോളജിൽ സൗജന്യ ചിത്രരചനാ പരിശീലന കളരി 25 ന്
01:14 AM Mar 22, 2017 | Deepika.com