പറപ്പൂക്കര: പറപ്പൂക്കര ഫൊറോന തീർഥകേന്ദ്രത്തിൽ വിശുദ്ധ ലോനാമുത്തപ്പൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ഭുത പ്രവർത്തകനായ വിശുദ്ധ ജോൺ നെപുംസ്യാന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു.
രക്തസാക്ഷിത്വദിനമായ ഇന്നലെ രാവിലെ ആറിനും 10.30നും ഉച്ചതിരിഞ്ഞ് അഞ്ചിനും ദിവ്യബലിയും ലദീഞ്ഞും നൊവേനയും വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേർച്ച വിതരണവും വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു. ഫാ. ജോൺ കവലക്കാട്ട് മുഖ്യകാർമിത്വം വഹിച്ചു.
നവവാരാചരണത്തിന് ഫാ. ഫ്രാൻസിസ് കാവിൽ, ഫാ. റിജോ ആ ലപ്പാട്ട്, ഫാ. ലിജോകരുത്തി എന്നിവർ കാർമികത്വം വഹിച്ചു.
പറപ്പൂക്കര തീർഥകേന്ദ്രത്തിൽ ലോനമുത്തപ്പന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു
01:14 AM Mar 22, 2017 | Deepika.com