വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ ബി​ന്ദു​വി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​ന്നു

01:13 AM Mar 22, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ ബി​ന്ദു​വി​ന് സ്വ​ന്ത​മാ​യി വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. അ​പ​ക​ട​മ​ര​ണ​ങ്ങ​ളി​ലും ആ​ത്മ​ഹ​ത്യ സം​ഭ​വ​ങ്ങ​ളി​ലും ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ പോ​ലീ​സി​ന് ഏ​റെ സാ​ഹ​യ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ന്ദു​വി​ന് വീ​ടൊ​രു​ക്കാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സാ​ണ് മു​ൻ​കൈ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​നാ​യി എ​സെ​ൻ വി​ദ്യാ​ഭ​വ​നി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത സുമ​ന​സു​ക​ളു​ടെ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യും ഫോ​ട്ടോ​ഗ്രാ​ഫി അ​സോ​സി​യേ​ഷ​നും മേ​ത്ത​ല അ​ഷ്ട​പ​ദി തി​യ​റ്റേ​ഴ്സും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ ഒ​രു വ്യ​ക്തി​യും കൈ​കോ​ർ​ത്ത​പ്പോ​ൾ ബി​ന്ദു​വി​ന്‍റെ സ്വ​പ്ന സ​ങ്ക​ല്പത്തി​നു ചി​റ​കു മു​ള​ച്ചു. മേ​ത്ത​ല അ​ഞ്ച​പ്പാ​ല​ത്ത് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി വാ​ങ്ങി​യ സ​ഥ​ല​ത്ത് ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​നും പ​ത്തി​നും മ​ധ്യേ​യു​ള്ള ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ വീ​ടി​നു ത​റ​ക്ക​ല്ലി​ടും.
വി​ദ്യാ​ഭ​വ​നി​ൽ വി​ളി​ച്ചു​ചേർ​ത്ത യോ​ഗ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്ഐ ഇ.​ആ​ർ. ബൈ​ജു, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല രാ​ജ്ക​മ​ൽ, കെ.​ആ​ർ.സു​ഭാ​ഷ്, എം.​കെ. സ​ഹീ​ർ, എ.​സി. ജോ​ൺ​സ​ൺ, എ. ​മു​കു​ന്ദ​ൻ, സി.​എ​സ്. തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.