തൊഴിൽരഹിത വേതനം
ഇരിങ്ങാലക്കുട: 2016 ആഗസ്റ്റ് മുതൽ 2017 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ തൊഴിൽരഹിതവേതനം ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും ഇന്നും നാളെയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ വിതരണം ചെയ്യുന്നതാണ്. അർഹതയുള്ളവർ എസ്എസ്എൽസി ബുക്ക്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ടിസി, വേതനവിതരണ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകൾ സഹിതം നേരിട്ട് നഗരസഭ ഓഫീസിൽ ഹാജരായി തുക കൈപറ്റേണ്ടതാണ്.
പടിയൂർ: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം 23, 24 തീയതികളിൽ രാവിലെ 11 മുതൽ മൂന്നുവരെ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കൾ രേഖകൾ സഹിതം ഹാജരാകുക.
കൊടുങ്ങല്ലൂർ: നഗരസഭയിൽനിന്നും തൊഴിൽരഹിത വേതനത്തിന് അർഹരായ ഗുണഭോക്താക്കൾക്ക് ഇന്നും നാളെയും മറ്റന്നാളും രാവിലെ 11 മുതൽ മൂന്നുവരെ നഗരസഭ ഓഫീസിൽവച്ച് വേതനം വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കൾ റേഷൻകാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, നഗരസഭയിൽനിന്നും ലഭിച്ചിട്ടുള്ള കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്. മുൻ മേത്തല പഞ്ചായത്ത് പരിധിയിൽപ്പെട്ട ഗുണഭോക്താക്കൾ മേത്തല സോണൽ ഓഫീസിൽനിന്നും ഈ ദിവസങ്ങളിൽ എല്ലാ രേഖകളുമായി വന്ന് തുക കൈപ്പറ്റേണ്ടതാണ്. യഥാസമയം കൈപ്പറ്റാത്ത ഗുണഭോക്താക്കളുടെ തുക തിരിച്ചടക്കുന്നതാണ്.
ബ്യൂട്ടീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെവിടിസിയിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് ബ്യൂട്ടീഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് യോഗ്യതയുള്ള
വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങൾ ക്ക് 0480-2809490 എന്ന നന്പറിൽ ബന്ധപ്പെടുക.
ഓർമിക്കാൻ
01:13 AM Mar 22, 2017 | Deepika.com