അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ം കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു കൊ​ണ്ട ുവ​രുമെന്ന ു ചെ​യ​ർ​മാ​ൻ ക​മ​ൽ

01:13 AM Mar 22, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള​ക്ക് ആ​വേ​ശ​ക​ര​മാ​യകൊ​ടി​യി​റ ക്കം. വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ക്കാ​മ​ദി ചെ​യ​ർ​മാ​ൻ ക​മ​ൽ ആ​മു​ഖാ​വ​ത​ര​ണം ന​ട​ത്തി.
ബീ​നാ​പോ​ൾ, സി​ബി​മ​ല​
യി​ൽ, വി​ധു​വി​ൻ​സെ​ന്‍റ്, സജി​താ​ മ​ഠ​ത്തി​ൽ, മു​ഹ​മ്മ​ദാ​ലി പ​ടി​യ​ത്ത്, സം​ഘാ​ട​ക സ​മി​തി കണ്‍​ വീ​ന​ർ ഡോ.​പി.​എ.​മു​ഹ​മ്മ​ദ് സ​ഈ​ദ്, റി​നോ കാ​ർ​ണി​വെ​ൽ എന്നിവ​ർ സം​സാ​രി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ച​ല​ച്ചി​ത്ര​മേ​ള വി​ജ​യി​പ്പി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ സം​ഘ​ാട​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​
യ്​തു.
മൂ​ന്നുവ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വം ച​ല​ച്ചി​ത്ര​അ​ക്കാ​ദ​മി വീ​ണ്ട ും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ജ​ന​ത വ​ലി​യ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ക​യും വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നു ക​മ​ൽ പ​റ​ഞ്ഞു.
വ​ൻ​ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണി​വി​ടെ ഉ​ണ്ടായ​ത്. മു​ഴു​വ​ൻ ഷോ​ക​ളും നി​റ​ഞ്ഞ സ​ദ​സുക​ളി​ലാ​ണു പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
വ​രും വ​ർ​ഷ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ം കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു കൊ​ണ്ട ുവ​രാ​ൻ അ​ക്കാ​ദ​മി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​യി ചെ​യ​ർ​മാ​ൻ
ക​മൽ അ​റി​യി​ച്ചു.