മൊ​ബൈ​ൽ ട​വ​റി​നെ​തി​രേ പ്ര​ക്ഷോ​ഭ​ം

12:38 AM Mar 22, 2017 | Deepika.com
മ​ഞ്ചേ​രി: ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​റു​ക​ര- ആ​ലും​കു​ന്ന് റോ​ഡി​ലെ ന​ന്പി​ക്കു​ന്നി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ട​വ​ർ നി​ർ​മാ​ണം ത​ട​ഞ്ഞതോടെ ന​ഗ​ര​സ​ഭ സ്റ്റോ​പ്പ് മെ​മ്മൊ ന​ൽ​കി​. എന്നാൽ നി​ർ​മാ​ണം താ​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ ശ്ര​മം . ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീകരിച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ.​എം സൈ​ത​ല​വി (ചെ​യ​ർ​മാ​ൻ), കെ.​പി രാ​വു​ണ്ണി, കൊ​ട​ക്കാ​ട​ൻ അ​സൈ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), എം.​കെ മു​നീ​ർ (ക​ണ്‍​വീ​ന​ർ), പി.​എം അ​ലി, മ​ണ്ണി​ശേ​രി സ​ലീം, ജ​ലീ​ൽ പ​രു​ധി​നി (ജോ​. ക​ണ്‍​വീ​ന​ർ), എം.​ടി ബ​ഷീ​ർ (ട്ര​ഷ​റ​ർ).