കോഫ്ബോൾ കേരള ടീം: സെന്‍റ് മേരീസിൽ നിന്നു ആറുപേർ

12:37 AM Mar 22, 2017 | Deepika.com
അ​ങ്ങാ​ടി​പ്പു​റം : ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ 27 മു​ത​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ കോ​ഫ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രി​യാ​പു​രം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റു കാ​യി​ക​താ​ര​ങ്ങ​ൾ. സ​ബ് ജൂ​ണി​യ​ർ കേ​ര​ള ടീ​മി​ൽ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​ജ​ൻ കെ. ​സ​ന്തോ​ഷും അ​ല​ൻ ജോ​ണും ക​ളി​ക്കും. ജൂ​ണി​യ​ർ വി​ഭാ​ഗം സം​സ്ഥാ​ന ടീ​മി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മി​ൽ​ട്ട​ണ്‍, സാ​ന്ദ്ര​സു​രേ​ഷ്, സാ​ന്ദ്ര ഫി​ലി​പ്പ്, ഷി​ബി​ൻ എ.​ഷാ​ജി എ​ന്നി​വ​ർ കേ​ര​ള​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​യും. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ കെ.​എ​സ്. സി​ബി​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. ടീ​മം​ഗ​ങ്ങ​ൾ നാ​ളെ പു​റ​പ്പെ​ടും.