സെന്റ്തോമസ് സ്കൂളിൽ അച്ചാർ നിർമാണോത്സവം
12:35 AM Mar 22, 2017 | Deepika.com
ഇടിവമണ്ണ : മികവ് 2017 പ്രവർത്തനങ്ങളുടെ ഭാഗമായി ഇടിവണ്ണ സെന്റ്തോമസ് എയുപി സ്കൂളിൽ അച്ചാർ നിർമാണോത്സവവും സൈക്കിൾ സാക്ഷരതാ യജ്ഞവും നടത്തി. പ്രാദേശിക ഉത്പന്നങ്ങളുപയോഗിച്ച് വിദ്യാർഥികൾ വിവിധതരത്തിലുള്ള അച്ചാറുകൾ നിർമിക്കുകയും ശേഖരിക്കുകയും ചെയ്തു. സൈക്കിൾ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികൾ സൈക്കിൾ പരിജ്ഞാനമില്ലാത്ത സുഹൃത്തുക്കൾക്ക് പരിശീലനം നൽകി. സന്പൂർണ സൈക്കിൾ സാക്ഷരത കൈവരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് മെറീനപോൾ, മറ്റു അധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.