ഇസാഫ് ബാങ്ക് പെരിന്തൽമണ്ണ ശാഖ ഉദ്ഘാടനം ചെയ്തു
12:35 AM Mar 22, 2017 | Deepika.com
പെരിന്തൽമണ്ണ: സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സ്ഥാപകനും എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷനായിരുന്നു. മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. സേഫ് ലോക്കറിന്റെ ഉദ്ഘാടനം കൗണ്‍സിലർ ഷഫീന നിർവഹിച്ചു. എടിഎം കാർഡ് വിതണത്തിന്റെ ഉദ്ഘാടനം ഇസാഫ് മൈക്രോഫിനാൻസ് ഡയറക്ടർ എബി തോമസ് നിർവഹിച്ചു. ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ബ്രാഞ്ച് മാനേജർ ബിജേഷ് പി. എന്നിവർ പ്രസംഗിച്ചു.