ഇ-​പ​രി​ഹാ​ര​വും ഇ-​അ​നു​മ​തി​യും സ​ജ്ജ​മാ​യി

12:35 AM Mar 22, 2017 | Deepika.com
മ​ല​പ്പു​റം: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി ഓ​ണ്‍​ലൈ​നാ​യി ന​ൽ​കു​ന്ന​തി​നു ഇ-​പ​രി​ഹാ​ര സോ​ഫ്റ്റ്വേ​ർ ത​യാ​റാ​യി.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ഐ​ടി മി​ഷ​ൻ ത​യാ​റാ​ക്കി​യ ഈ ​സോ​ഫ്റ്റ്വെ​യ​ർ വ​ഴി പ​രാ​തി​ക​ൾ ന​ൽ​കാം. പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​രി​ട്ട് നി​രീ​ക്ഷി​ക്കും. ഇ-​പ​രി​ഹാ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.വെബ് സൈറ്റിലൂടെയാണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്. പ​രാ​തി​ക​ൾ നേ​രി​ട്ട് ടൈ​പ്പ് ചെ​യ്യു​ക​യോ എ​ഴു​തി സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്യു​ക​യോ ആ​കാം.
ഇ-​അ​നു​മ​തി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഇ-​അ​നു​മ​തി. വാ​ഹ​ന​ങ്ങ​ൾ, മൈ​ക്ക് പെ​ർ​മി​ഷ​ൻ, പൊ​തു​യോ​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ തു​ട​ങ്ങി എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സോ​ഫ്റ്റ്വെ​യ​ർ വ​ഴി അ​പേ​ക്ഷ ന​ൽ​കാം.
ഇ​തേ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.
എ​ൻ​ഐ​സി ജി​ല്ലാ ഓ​ഫീ​സ​ർ കെ.​പി. പ്ര​തീ​ഷ്, ജി​ല്ലാ ഐ​ടി സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ഇ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.