ഐ​എ​സ്എം കാ​ന്പ​യി​ൻ തു​ട​ങ്ങി

12:35 AM Mar 22, 2017 | Deepika.com
തി​രൂ​ർ: ജ​ലം: ദൈ​വാ​നു​ഗ്ര​ഹം, പ​ങ്കു​വ​യ്ക്കു​ക, പാ​ഴാ​ക്ക​രു​ത് എ​ന്ന വി​ഷ​യ​വു​മാ​യി ഐ​എ​സ്എം കാ​ന്പ​യി​ൻ തു​ട​ങ്ങി. വി​സ്ഡം റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വ​ജ​ന വി​ഭാ​ഗ​മാ​യ ഐ​എ​സ്എം സ്നേ​ഹ​സ്പ​ർ​ശം ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​ത്. കാ​ന്പ​യി​ന്‍റെ ല​ഘു​ലേ​ഖാ വി​ത​ര​ണോ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഐ​എ​സ്എം സ​നേ​ഹ സ്പ​ർ​ശം ക​ണ്‍​വീ​ന​ർ അ​ബ്ദു​സ​ലീം വാ​വ​ന്നൂ​ർ, അ​ബ്ദു​ൾ നാ​സ​ർ പൊ​ന്നാ​നി, എ.​പി മു​ഹ​മ്മ​ദ് പൊ​ന്നാ​നി, ശ​ഹീ​ർ മാ​റ​ഞ്ചേ​രി, ഫ​സ​ൽ പൊ​ന്നാ​നി, ഹ​നീ​ഫ വ​ള​വ​ന്നൂ​ർ,മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് പൊ​ന്നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റു​ക​ൾ, ല​ഘു​ലേ​ഖ വി​ത​ര​ണം, പോ​സ്റ്റ​ർ, കൊ​ളാ​ഷ്, തീം ​പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ബ​ഹു​ജ​ന, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ജ​ല​സ്രോ​ത​സു​ക​ളും മ​റ്റും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ, കു​ടി​വെ​ള്ള വി​ത​ര​ണ സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ന​ട​പ്പാ​ക്കും. ജ​ല​ദൗ​ർ​ല​ഭ്യ​ം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ മാ​പ്പ് ത​യാ​റാ​ക്കി ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കും. പൊ​തു​കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, പൊ​തു​കി​ണ​റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​​വ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ൽ സ​ഹ​ക​രി​ക്കും.