തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​നു മു​ന്പി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ

10:25 PM Mar 21, 2017 | Deepika.com
തി​രു​വ​ല്ല: തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​നു മു​ന്പി​ൽ വീ​ണ്ടും അ​പ​ക​ടം.ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.ഹ​രി​പ്പാ​ട് നി​ന്ന് ച​ങ്ങ​നാ​ശേ​രി​ക്ക് പോ​യ എ​രു​മേ​ലി ഡി​പ്പോ​യി​ലെ ആ​ർ​ആ​ർ​കെ 902 ബ​സി​ന​ടി​യി​ലേ​ക്ക് ബൈ​ക്ക് യാ​ത്രി​ക​ൻ​പെ​ടു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ മാ​ന്നാ​ർ സ്വ​ദേ​ശി ശെ​ൽ​വ​രാ​ജാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ ടെ​ർ​മി​ന​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ന്നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​നി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ച​ക്ര​ത്തി​നി​ട​യി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ബൈ​ക്കു യാ​ത്രി​ക​ൻ മ​റു​വ​ശ​ത്തേ​ക്ക് കു​ത​റി​മാ​റി. പി​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങി ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​താ​ണ് തി​രു​വ​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ.