വയോധികയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ
10:25 PM Mar 21, 2017 | Deepika.com
കോഴഞ്ചേരി: തളർന്നുകിടന്ന 65 കാരിയായ വയോധികയെ ശാരീരികമായി പീഡിപ്പിച്ചതിന്42 കാരനെ പോലീസ് അറസ്റ്റുചെയ്തു. ഇടയാറന്മുള - തുരുത്തിമലല മോഡിയിൽ അനിൽകുമാറിനെയാണ് ആറന്മുള പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ അയൽപക്കത്തുള്ള വീട്ടിലെ തളർന്നുകിടന്ന വയോധികയെ വീട്ടിൽ ആരും ഇല്ലാത്ത അവസരത്തിലാണ് ഇയാൾ പീഡിച്ചെന്നാണ് ഇവരുടെമരുമകൾ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനിൽകുമാറിനെ 15 ദിവത്തേക്ക് റിമാൻഡു ചെയ്തതായി എസ്ഐ അജിത് കുമാർ പറഞ്ഞു.